Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Sudhakaran

Kannur

ത​ക​ർ​ന്ന ആ​ന​യ​ടി പാ​ല​ത്തി​നു പ​ക​രം ബെ​യ്‌​ലി പാ​ലം പ​ണി​യ​ണം: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ ത​ക​ർ​ന്ന ആ​ന​യ​ടി പാ​ല​ത്തി​ന് പ​ക​രം ജ​ന​ങ്ങ​ളു​ടെ യാ​ത്രാ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​സു​ധാ​ക​ര​ൻ എം​പി കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗി​ന് ക​ത്ത​യ​ച്ചു.

ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും ആ​ന​യ​ടി പാ​ലം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ​ക്കും ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ സാ​ധാ​ര​ണ യാ​ത്ര സാ​ധ്യ​മാ​കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് എം​പി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ല​ത്തി​ന്‍റെ സ്ഥി​ര​മാ​യ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ രൂ​പ​ക​ൽ​പ​ന, അ​നു​മ​തി​ക​ൾ, നി​ർ​മാ​ണം തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഗ​ണ്യ​മാ​യ സ​മ​യം വേ​ണ്ടി​വ​രും. മ​ല​മ്പ്ര​ദേ​ശ​വും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ബ​ദ​ൽ ഗ​താ​ഗ​ത സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി.

ഈ ​മാ​നു​ഷി​ക അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ​യോ ബോ​ർ​ഡ​ർ റോ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​നെ​യോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​ന​യ​ടി പാ​ലം ത​ക​ർ​ന്ന സ്ഥ​ല​ത്ത് അ​ടി​യ​ന്ത​ര​മാ​യി എ​ൻ​ജി​നി​യ​റിം​ഗ് സം​ഘ​ത്തെ നി​യോ​ഗി​ച്ച് താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

'ഞാ​ൻ ജീ​വ​നോ​ടെ ഇ​രി​ക്കു​ന്ന​ത് അ​വ​ൻ കാ​ര​ണം'; പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ഓ​ർ​ത്ത് വി​തു​മ്പി കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ ക​ന​ൽ​വ​ഴി​ക​ളി​ൽ നി​ഴ​ലാ​യി കൂ​ടെ​നി​ന്ന പ്രി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍ കാ​പ്പാ​ട​ൻ ര​മേ​ശ​നെ സ്മ​രി​ച്ച് കെ. ​സു​ധാ​ക​ര​ൻ എം​പി. കോ​ൺ​ഗ്ര​സ് നി​ർ​മി​ച്ചു ന​ൽ​കി​യ കാ​പ്പാ​ട​ൻ ര​മേ​ശ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സു​ധാ​ക​ര​ൻ വി​തു​മ്പി​യ​ത്.

"ഞാ​ൻ ഇ​ന്നും ജീ​വ​നോ​ടെ ഇ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന് കാ​ര​ണം കാ​പ്പാ​ട​ൻ ര​മേ​ശ​നാ​ണ്. ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​ത്ത് എ​ന്‍റെ സം​ര​ക്ഷ​ണം നൂ​റ് ശ​ത​മാ​നം ഉ​റ​പ്പാ​ക്കി​യ എ​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​ര​നാ​യി​രു​ന്നു അ​വ​ൻ," സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ ര​ക്ഷി​ക്കാ​ൻ വീ​ടി​ന് മു​ന്നി​ൽ കാ​വ​ൽ നി​ന്ന കാ​പ്പാ​ട​ൻ ര​മേ​ശ​ന്‍റെ ഓ​ർ​മ​ക​ൾ സു​ധാ​ക​ര​നെ ക​ര​യി​പ്പി​ച്ചു. നാ​ടി​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്നു അ​വ​നെ​ന്നും ഏ​ത് പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം കാ​ണാ​ൻ അ​വ​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ത്ത ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​ത്. ത​ന്‍റെ കൈ​പി​ടി​ച്ചു വ​ള​ർ​ന്ന​വ​രാ​ണ് ഇ​ന്ന​ത്തെ ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ളെ​ന്നും ക​ണ്ണൂ​ർ ത​ന്‍റെ ഹൃ​ദ​യ​ര​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം മു​ൻ​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

Kerala

കെ. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സ​ണ്ണി ജോ​സ​ഫ്; ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ. ​സു​ധാ​ക​ര​നെ​യും അ​ടൂ​ർ പ്ര​കാ​ശി​നെ​യും ക​ണ്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഡ​ൽ​ഹി​യി​ലെ സു​ധാ​ക​ര​ന്‍റെ ഫ്ലാ​റ്റി​ലെ​ത്തി​യാ​ണ് സ​ണ്ണി ജോ​സ​ഫ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ക​ണ്ണൂ​രി​ൽ താ​ൻ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ സ്വ​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. എം.​പി​മാ​ർ ആ​രും ത​ന്നെ സ്വ​യം സ്ഥാ​നാ​ർ​ത്ഥി​ത്വം പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​ന്‍റേ​താ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എം​പി​മാ​ർ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന പൊ​തു​നി​ല​പാ​ടാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ ത​നി​ക്ക് താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സു​ധാ​ക​ര​ൻ ആ​വ​ർ​ത്തി​ച്ചു. സു​ധാ​ക​ര​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യാ​ൽ മ​റ്റ് എം.​പി​മാ​രും ഇ​തേ ആ​വ​ശ്യ​വു​മാ​യി എ​ത്തു​മെ​ന്ന് നേ​തൃ​ത്വം ഭ​യ​ക്കു​ന്നു.

ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന് പ​ക​രം അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ടി.​ഒ. മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പാ​ർ​ട്ടി പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ആ​റ്റി​ങ്ങ​ലി​ൽ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച അ​ടൂ​ർ പ്ര​കാ​ശു​മാ​യും സ​ണ്ണി ജോ​സ​ഫ് സം​സാ​രി​ച്ചു. സ്ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ നേ​രി​ട്ടെ​ത്തി​യ​ത്.

അ​ന്തി​മ സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സ​ണ്ണി ജോ​സ​ഫ് നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഈ ​ഭി​ന്ന​ത വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കു​ണ്ട്.

Kerala

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം: കെ. സുധാകരന്‍

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലേറ്റി നടക്കുന്നുവെന്നും ഇതിന്‍റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്‍റെ ഫലമെന്നും സുധാകരന്‍ പറഞ്ഞു.

ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. ഒമ്പത് വര്‍ഷമായി പിണറായി വിജയന്‍ സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്‍റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന്‍ പറഞ്ഞു.

District News

സ​തീ​ശ​ൻ പാ​ച്ചേ​നി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ൽ ജീ​വി​ക്കു​ന്ന നേ​താ​വ്: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: സാ​ധാ​ര​ണ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ൽ എ​ന്നും ജീ​വി​ക്കു​ന്ന നേ​താ​വാ​ണ് സ​തീ​ശ​ൻ പാ​ച്ചേ​നി​യെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു.


അ​ന്ത​രി​ച്ച മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ പ​യ്യാ​മ്പ​ല​ത്തെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.


ത​ന്‍റേ​താ​യ ശൈ​ലി കൊ​ണ്ടും പ്ര​വ​ർ​ത്ത​നം കൊ​ണ്ടും പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു റോ​ൾ​മോ​ഡ​ൽ ആ​യി​രു​ന്നു സ​തീ​ശ​ൻ, ആ​ർ​ക്കും എ​പ്പോ​ഴും കാ​ണാ​ൻ പ​റ്റു​ന്ന നേ​താ​വ്. ആ​രു​ടെ​യും അ​ടു​ത്ത് ഓ​ടി​യെ​ത്തു​ന്ന നേ​താ​വ് അ​താ​യി​യി​രു​ന്നു സ​തീ​ശ​ൻ.


ആ​രേ​യും വെ​റു​ക്കാ​തേ​യും വെ​റു​പ്പി ക്കാ​തേ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക ക​ഴി​വാ​യി​രു​ന്നു. വി​ശാ​ല മ​ന​സി​നു​ട​മ​യാ​യ സ​തീ​ശ​ന്‍റെ വി​യോ​ഗം പാ​ർ​ട്ടി​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ വി.​എ. നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കെ. ​പ്ര​മോ​ദ്, ടി. ​ജ​യ​കൃ​ഷ്ണ​ൻ, ഹ​ക്കിം കു​ന്നേ​ൽ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, വി.​വി. പു​രു ഷോ​ത്ത​മ​ൻ, ശ്രീ​ജ മ​ഠ​ത്തി​ൽ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ര​ജ​നി ര​മാ​ന​ന്ദ്, റ​ഷി​ദ് ക​വ്വാ​യി, റി​ജി​ൽ മാ​ക്കു​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​തീ​ശ​ൻ പാ​ച്ച​നി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up